കൽപറ്റ: തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഡ്രീംസ് പ്രാക്ടിക്കൽ പ്രോഗ്രാം ടൈപ്പ് 1 ഡയബറ്റിക് വെൽഫയർ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് ടൈപ്പ് 1 പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു. കൽപറ്റ വ്യാപാര ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് പ്രാക്ടിക്കൽസ് ഡയറക്ടർ ഗോപിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോ.ടി. മനോജ് കുമാർ , (ലക്ചറർ, ഡയറ്റ്, വയനാട്) ടൈപ്പ് 1 പ്രമേഹ ബാധിതരും അവരുടെ മാതാപിതാക്കളും ജീവിതത്തെ എങ്ങനെ സമഗ്രമായി നേരിടണമെന്നും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കണമെന്നും വിശദീകരിച്ചു. ഡോ. യാസീൻ ഉനൈസ് (സെൻട്രൽ ഹെഡ്, ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ) ക്ലാസുകൾ നയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൈപ്പ് 1 ഡയബറ്റിക് കുട്ടികൾക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് സംഷാദ് മരക്കാർ വിശദീകരിച്ചു.
അബ്ദുൾ ജലീൽ ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ്, ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, ഡോ. മുഹമ്മദ് റാസിഫ് (ഡയബറ്റോളജിസ്റ്റ്, അറോഗ്യ ഹോസ്പിറ്റൽ), സംഷാദ് ബത്തേരി, സന്തോഷ് എക്സൽ, സിജിത്ത് ചന്ദ്രകാന്തി, ജിതേഷ് മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു.
