മെത്താംഫിറ്റാമിനുമായി നാല് പേര്‍ പിടിയില്‍

കാട്ടിക്കുളം: കാറില്‍ കടത്തുകയായിരുന്ന 60.077 ഗ്രാം മെത്താംഫിറ്റാമിനുമായി നാല് പേര്‍ എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് കസബ നാലുകുടിപ്പപറമ്പില്‍ റിസ്വാന്‍ (28), താമരശേരി ഉണ്ണികുളം കേളോത്തുപൊയില്‍ കെ.പി. ഷിഹാബ്(29), പാലക്കാട് ഷൊര്‍ണൂര്‍ കള്ളിയംകുന്നത്ത് കെ. മുഹമ്മദ് റാഷിദ്(27), കോഴിക്കോട് കക്കോടി കമലക്കുന്നുമ്മല്‍ റമീഷാ ബര്‍സ(20)എന്നിവരെയാണ് മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശിയും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ കെഎ 05 എഎല്‍ 5581 നമ്പര്‍ മാരുതി വാഗണര്‍ കാറില്‍ പരിശോധനയിലാണ് മയുക്കുമരുന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *