കടച്ചിക്കുന്ന് : നവീകരിച്ച കടച്ചിക്കുന്ന് സംപഗേ ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനവും, പുതുവത്സരാഘോഷവും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എൻ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ് സി എം, ന്യൂ ഇന്ത്യ അഷൂറൻസ് ബിസിനസ് മാനേജർ ചന്ദ്രൻ കെ.സി, ടോട്ടം റിസോഴ്സ് സെന്റർ സെക്രട്ടറി ജയ്ശ്രീകുമാർ, പ്രസിഡന്റ് നീതു സജി,
ജിബിന എ എസ്, പാലച്ചുരം വനസംരക്ഷണ സമിതി സെക്രട്ടറി നിഖിൽ എന്നിവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ബിനോയ് ജോസ് കുറ്റിക്കാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ബിനു ഓ. പി. സി പി ഐ എം, കെ ബി വിജയൻ, സി പി ഐ, പി ആർ ബാലകൃഷ്ണൻ ബി ജെ പി എന്നിവർ പ്രസംഗിച്ചു,
സംപഗേ ലൈബ്രറി ഉദ്ഘാടനം ചെയ്തു
