പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു:കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്

പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കല്പറ്റയിൽ നിന്നും പാറത്തോട് ലേക്ക് സർവീസ് നടത്തുന്ന കുഞ്ഞാറ്റ ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.വടകര സ്വദേശികളായ സഹോദരങ്ങളും കുടുംബവും രണ്ട് കാറുകളിലായി വയനാട്ടിൽ എത്തിയതാണെന്നാണ് പ്രാഥമിക വിവരം. വടകര കണ്ണൂ ക്കര സ്വദേശികൾ ആണെന്നാണ് വിവരം. പരിക്കേറ്റ വരിൽ റിയാസ്(54) ഫിദ, സൈഫുന്നിസ എന്നിവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

➖➖➖➖➖➖➖➖➖

Leave a Reply

Your email address will not be published. Required fields are marked *