മുണ്ടക്കൈ ചൂരൽമല ദുരന്തപുനരധിവാസ പാക്കേജ്; ഇരകളുടെ അഭിപ്രായത്തെ പരിഗണിക്കണം: എസ്ഡിപിഐ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിൽ ഇരകളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായത്തേയും പരിഗണിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റ ടൗൺഷിപ്പിലെ 5 സെൻ്റ് ഭൂമി എന്നുള്ളത് 10 സെൻ്റാക്കി ഉയർത്തെണമെന്നാണ് ഇരകളാക്കപ്പെട്ടവരുടെ ആവശ്യം. 5 സെൻ്റ് എന്നുള്ളത് മാലിന്യ പ്രശ്നം അടക്കം മറ്റ് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നുള്ളതാണ് ഇരകളുടെ ആശങ്ക.

പുനരധിവാസത്തിന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമി തോട്ടം നടത്തിപ്പുകാരെ സഹായിക്കാനാണെന്ന ആരോപണത്തിനും സർക്കാർ വ്യക്തത വരുത്തണം.

പാട്ടക്കാലാവധി തീർന്നിട്ടും സർക്കാർ ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന ഭൂമാഫിയകളെ സർക്കാർ സഹായിക്കുന്നതിന് പകരം പാട്ടക്കരാർ തീർന്ന ഭൂമി, ചൂരൽമലയിലേയും മുണ്ടക്കൈയിലേയും പുത്തുമലയിലേയും കർഷകർക്ക് നഷ്ടപ്പെട്ട കൃഷിഭൂമിക്ക് പകരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കരീം മുട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സുബൈർ കൽപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജാഫർ എം, വേലപ്പൻ കൽപ്പറ്റ,നൗഷിർ പിണങ്ങോട്,ജാഫർ റിപ്പൺ,യു.കെ ഫൈസി, ഉസ്മാൻ മുസ്ല്യാർ. എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *