മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അതിവേഗ നടപടികൾക്കൊപ്പം ഉരുൾ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്ന് (ജനുവരി 7) ആരംഭിക്കും. ഉരുൾപൊട്ടൽ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക. പുഴയിൽ ഉരുൾ
അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭഗത്ത് നിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളിൽ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ സോൺ പരിധി. സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാർക്ക് ചെയ്യുമ്പോൾ ഏതെങ്കിലും വീടുകൾ ഒറ്റപ്പെടുകയാണെങ്കിൽ അവ ടൗൺഷിപ്പ് ഗുണഭോക്ത പട്ടികയിലേക്ക് പരിഗണിക്കും. ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്കും അറിയിക്കാം. ദുരന്ത മേഖലയിലെ അടയാളപ്പെടുത്തൽ നടപടികളിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
