സംഭരകത്വ പരിശീലനം നല്‍കി

മാനന്തവാടി : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴില്‍ വായ്പയെടുക്കുന്നവര്‍ക്കായി സംരംഭകത്വ പരിശീലനം നല്‍കി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാന്‍ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. പരിശീലനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു. മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഭാഗമായി ഡബ്ല്യു.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ്, പാലത്തടത്തില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ അഡ്വ.കെ.പ്രസാദ് അധ്യക്ഷനായ പരിപാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.പി.കുഞ്ഞികൃഷ്ണന്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ എന്നിവര്‍ കോര്‍പ്പറേഷന്റെ വിവിധ വായ്പാ വിതരണം നടത്തി. കെ.എസ്.ബി.സി.ഡി.സി ജില്ലാ മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ, മാനന്തവാടി ഉപജില്ലാ മാനേജര്‍ ബിന്ദുവര്‍ഗ്ഗീസ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദിശ സുല്‍ത്താന്‍ ബത്തേരി എച്ച്.ആര്‍.മാനേജര്‍ എം.പി.സാജിദ്, കെ.എസ്.ബി.സി.ഡി.സി പ്രോജക്ട് മാനേജര്‍ പി.എസ്.പ്രശോഭ്, ഡബ്ല്യു.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എ.ജോസ് എന്നിവര്‍ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *