താമരശ്ശേരി -വയനാട് ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്ബതരമണിക്കാണ് അപകടം.
ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂർണമായും തകർന്നു.
