ചീരാൽ കൊഴുവണ ആലിങ്കിൽ ജോർജിന്റെ വീടാണ് റബ്ബർ ഷീറ്റിന് പുകയിടവേ കത്തി നശിച്ചത്.
റബർ ഷീറ്റിന് പുകയിടുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു, വീട്ടിൽ താമസക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി, തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.
തീപിടുത്തത്തിൽ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ ജോർജ് പറയുന്നു.
എന്നാൽ ആദ്യം എത്തിയ ഫയർഫോഴ്സിന്റെ എൻജിൻ പ്രവർത്തിച്ചില്ല. തുടർന്ന് രണ്ടാമത് ഒരു യൂണിറ്റ് ഫയർ എൻജിൻ കൂടി എത്തിയ ശേഷമാണ് തീ അണക്കാൻ ആരംഭിച്ചത്. അപ്പോഴേക്കും നാശനഷ്ടം പൂർണമായും സംഭവിച്ചിരുന്നു
