മരക്കടവ് സെൻ്റ് ജോസഫ് പള്ളി ഇടവകയുടെ സാൻജോ സ്ക്വയറിൻ്റേയും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിൻ്റേയും വെഞ്ചിരിപ്പ് ഫാ. ജോൺ പുതുക്കുളം, (പട്ടാണിക്കൂപ്പ് പള്ളി വികാരി), ഫാ. ബിജോയ് ജെയിംസ് ചെമ്പക്കര (മരക്കടവ് പള്ളി വികാരി) സംയുക്തമായി നിർവഹിച്ചു.*
പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കും, നൊവേനയ്ക്കും
ഫാ. ജോമേഷ് തേക്കിലക്കാട്ട് (സെന്റ് ജോസഫ് മിഷൻ ഹോസ്‌പിറ്റൽ മാനന്തവാടി) നേതൃത്വം നൽകി. തുടർന്ന് സാൻജോ സ്ക്വയറിലേക്കുള്ള വി. യൗസേപ്പിതാവിൻ്റെ തിരുസ്വരൂപം വെഞ്ചിരിച്ച് പ്രദക്ഷിണമായി (സാൻജോ സ്ക്വയറിലേക്ക്) സാൻജോ സ്ക്വയർ വെഞ്ചിരിപ്പ്
സ്ഥലം നൽകിയ കുടകപ്പറമ്പിൽ കുടുംബാംഗങ്ങളെയും
നിർമാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്‌ത സുനിൽ കുടിയിരിപ്പിലിനെയും കുടുംബാംഗങ്ങളെയും ആദരിച്ചു. നേർച്ചഭക്ഷണത്തെ തുടർന്ന് ആകാശ വിസ്മയവും ഉണ്ടായിരുന്നു.
സാൻജോ സ്ക്വയറിൻ്റേയും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിൻ്റേയും വെഞ്ചിരിപ്പ് നടത്തി
