‘ധന്യം വയോധികം’ വയോധിക സമ്മേളനം വ്യാഴാഴ്ച്ച

കൽപ്പറ്റ: വിമൺ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ധന്യം വയോധികം ‘ വയോധിക സമ്മേളനം വ്യാഴാഴ്ച്ച കെ ജെ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഗോപകുമാർ കർത്ത ഉദ്ഘാടനം ചെയ്യും. സമ്മേളത്തിൽ വയോധികർ നേരിടുന്ന സാമൂഹികവും ആരോഗ്യപരവുമായ വിഷങ്ങളിൽ ക്ലാസുകളും ചർച്ചയും നടക്കും. വാർദ്ധക്യം: സാമ്പത്തിക വെല്ലുവിളികൾ അവസരങ്ങൾ, വാർദ്ധക്യവും സൈബർ കുറ്റങ്ങളും മുൻകരുതലുകളും, വാർദ്ധക്യവും പൊതു ആരോഗ്യ പ്രശ്നങ്ങളും, വാർദ്ധക്യത്തിലെ മാനസിക വെല്ലുവിളികൾ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുക. സമ്മേളനത്തിൽ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വയോധികരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ വിമൺ ചേംബർ ഓഫ് കൊമേഴ്സ് ജില്ലാ പ്രസിഡൻ്റ് ബിന്ദു മിൽട്ടൺ, ജോയിൻ്റ് സെക്രട്ടറി സജിനി ലതീഷ് , കെ ജെ ഹോസ്പിറ്റൽ പാർട്ട്നർമാരായ മിനി എബ്രഹാം, ഈവ്ലിൻ മരിയ എബ്രഹാം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *