ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടിൽ, പ്രാഞ്ചി എന്ന ഫ്രാൻസിസ് ഏലിയാസ്(54), മലപ്പുറം, വേങ്ങര, പൂളക്കമണ്ണിൽ, കൃഷ്ണനുണ്ണി നായർ(59) എന്നിവരെ ബത്തേരി എസ്.ഐ. കെ.കെ. സോബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ജനുവരി 14ന് വൈകിട്ടോടെ ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിനുള്ളിൽ നിന്നാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഫ്രാൻസിസ് നിരവധി ലഹരി കേസുകളിൽ പ്രതിയാണ്.
