മാനന്തവാടി : മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിൽ നടക്കുന്ന റോഡ് പണി കരാറുകാർ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാവാത്തത് ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണെന്നും റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ
മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ അലി.
പുതിയ ഇന്റർലോക്ക് പതിക്കലും, ഓവുചാൽ നിർമാണവുമടക്കം പത്തുദിവസം കൊണ്ട് പണി തീർക്കുമെന്നായിരുന്നു കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചിരുന്നത്.
അതിനനുസരിച്ച് ജനുവരി 3 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ പത്തുദിവസം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല.
ഇത് മൂലം നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയെത്തുന്ന ജനങ്ങൾ പൊരിവെയിലത്ത് നടക്കേണ്ട അവസ്ഥയാണ് വന്നു ചേർന്നിട്ടുള്ളത്.അത് കൊണ്ട് സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് റോഡ് പണി ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
