മാനന്തവാടി : സ്ത്രീകളെ നിറത്തിന്റെയും വസ്ത്രത്തിന്റെയുമൊക്കെ പേരിൽ അവഹേളിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷിദ നൗഷാദ്. വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ പുനസംഘടനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള നിറത്തിന്റെ പേരിലുള്ള അവഹേളനം കാരണം കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു യുവതി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളെ ആക്ഷേപിക്കുന്ന ഇത്തരം സാമൂഹിക ദ്രോഹികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീ സമൂഹം ആർജ്ജവം കാണിക്കേണ്ടതുണ്ട്.
ഇനിയും ഇത്തരത്തിലുള്ള
വാർത്തകൾ കേൾക്കാതിരിക്കാൻ സമൂഹം നിതാന്ത ജാഗ്രത പുലർത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
യോഗത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസർ, ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ.യൂസുഫ്, മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
സഫീന (പ്രസിഡന്റ് )
ലൈല (വൈസ് പ്രസിഡന്റ് )
ഉമ്മുകുൽസു (സെക്രട്ടറി )
സുമയ്യ (ജോയിന്റ് സെക്രട്ടറി )
റാബിയ (ട്രഷറർ )
നാസിറ, സുമയ്യ, ഖദീജ, അഫ്സാന (കമ്മിറ്റിയംഗങ്ങൾ )
എന്നിവരെ യോഗം തിരഞ്ഞെടുത്തു.
