ദുരന്തബാധിതർക്ക് സ്വയംതൊഴിൽ പരിശീലനം നൽകി

മേപ്പാടി: പുത്തൂർവയിൽ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഉരുൾ ദുരന്തബാധിതരായ യുവതി യുവാക്കൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകി. ചൂരൽമല മുണ്ടക്കൈ ക്ഷേമസമിതിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. വിവിധതരം ബേക്കറി വിഭവങ്ങൾ, മസാലപ്പൊടികൾ, അച്ചാറുകൾ, ചമ്മന്തി പൊടികൾ എന്നിവ നിർമിക്കുന്നതിലാണ് പരിശീലനം നൽകിയത്. ദുരിതബാധിതരായ 23 പേർ പങ്കെടുത്തു. സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ വിതരണം ചെയ്തു. പരിശീലനം നേടിയവർ സംരംഭം തുടങ്ങണമെന്നും എന്താവശ്യത്തിനും ജില്ലാ ഭരണകൂടം കൂടെ ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. പരിശീലന കേന്ദ്രം ഡയറക്ടർ പി.എ.അനീഷ്, സെയ്ദ് അമിനുദീൻ, നസീർ ആലക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *