കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

വൈത്തിരി : ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ അഖിൽ പി സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാർക്കറ്റിങ് ചിത്ര ആർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൽസി ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ് ഒ , പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ,വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷിക വികസന സമിതി അംഗങ്ങൾ , കുരുമുളക് സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ- സാംസ്കാരിക – വ്യാപാര രംഗത്തെ പ്രമുഖർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് മഹേഷ് സി.കെ നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന കാർഷിക സെമിനാർ റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.വിക്രമൻ
നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *