അംഗനവാടി കലോത്സവം സംഘടിപ്പിച്ചു

 

അമ്പലവയൽ : അമ്പലവയൽ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കിളിക്കൊഞ്ചൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഫ്ളവേഴ്സ് ടോപ് സിംഗർ ഇവാൻ ജിനേഷ് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, എ എസ് വിജയ, ഗ്ലാഡിസ് സ്ക്കറിയ, പി കെ സത്താർ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, ആർ രാജേഷ് എന്നിവർ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ഭാഗ്യലക്ഷ്മി വി ബി നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *