ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐഎം സമരം

കൽപ്പറ്റ: ആത്മഹത്യാ പ്രേരണക്കേസിൽ പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ സിപിഐ എം സമരം. ‘ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും കോൺഗ്രസ്‌ കൊന്നതാണ്‌, പ്രതിയായ എംഎൽഎ രാജിവയ്‌ക്കുക’ എന്ന മുദ്രാവാക്യം പ്രതിഷേധ സദസ്സുകളിൽ നൂറുകണക്കിനുപേർ പങ്കാളികളായി. കോഴനിയമനങ്ങളിൽ പണംതട്ടി സ്വന്തം പാർടി നേതാവിനെയും മകനെയും ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കോൺഗ്രസിന്റെ വികൃതമുഖം തുറന്നുകാട്ടിയായിരുന്നു പ്രതിഷേധം.
മാനന്തവാടി പിലാക്കാവിൽ പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനംചെയ്തു. കെ ടി വിനു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി ടി ബിജു സംസാരിച്ചു. കമ്പളക്കാട്‌ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എ എൻ സുരേഷ് അധ്യക്ഷനായി. വെള്ളമുണ്ടയിൽ ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സി ജി പ്രത്യുഷ് അധ്യക്ഷനായി. അഞ്ചുകുന്നിൽ ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ് ഉദ്ഘാടനംചെയ്തു. പി കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ ജോണി സംസാരിച്ചു. തൊണ്ടർനാടിൽ ഏരിയാ കമ്മിറ്റി അംഗം ജസ്റ്റിൻ ബേബി ഉദ്ഘാടനംചെയ്തു. ആർ രവീന്ദ്രൻ അധ്യക്ഷനായി. വെണ്ണിയോട്‌ ഏരിയാ സെക്രട്ടറി എം മധു ഉദ്ഘാടനംചെയ്തു. ഷെജിൻ ജോസ് അധ്യക്ഷനായി. ചുണ്ടേലിൽ ഏരിയാ കമ്മിറ്റി അംഗം എം ജനാർദനൻ ഉദ്ഘാടനംചെയ്തു. എസ് ചിത്രകുമാർ അധ്യക്ഷനായി. പടിഞ്ഞാറത്തറയിൽ ജില്ലാ കമ്മിറ്റി അംഗം കെ എം ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. എം ജി സതീഷ് കുമാർ അധ്യക്ഷനായി. പിണങ്ങോടിൽ ജില്ലാ കമ്മിറ്റി അംഗം വി ഹാരിസ് ഉദ്ഘാടനംചെയ്തു. പി ജംഷീദ് അധ്യക്ഷനായി. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട്‌ ബത്തേരി മണ്ഡലത്തിലെ ഏരിയാ കമ്മിറ്റികളിൽ ബുധനാഴ്‌ച വാഹന ജാഥയും 28ന്‌ ബത്തേരിയിൽ മനുഷ്യച്ചങ്ങലയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *