വിദ്യാർഥികൾ പൂർവ്വികരുടെ ചരിത്രങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളണം: ഡോ. കെ കെ എൻ കുറുപ്പ്

പനമരം : വളർന്നു വരുന്ന തലമുറയിലെ വിദ്യാർഥികൾ പൂർവ്വികരുടെ ചരിത്രങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളണമെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വിസിയും ചരിത്രകാരനുമായ ഡോ. കെ കെ എൻ കുറുപ്പ്. പനമരം ബദ്റുൻ ഹുദാ വിദ്യാർഥികളുമായി ടോക് ദ ഗസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ നാടായ മാഹി കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും മറ്റനേകം ചരിത്ര പണ്ഡിതൻ മാറും നമുക്ക് മുന്നിൽ വഴികാട്ടികളായിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ്റെയും എ പി ജെ അബുദുൾ കലാമിൻ്റെയും ചരിത്രവും രചനകളും നമ്മൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ കെ എൻ കുറുപ്പിനുള്ള ആദരം പി ഉസ്മാൻ മൗലവി കൈമാറി. റഷീദുദ്ദീൻ ഷാമിൽ ഇർഫാനി , നൗഫൽ അഹ്‌സനി, ഹർഷദ് നൂറാനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *