കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരിൽ അപ്പാരൽ മേഖലയിൽ സംരഭം ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ യുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ എന്ന പേരിൽ അപ്പാരൽ പാർക്ക് രൂപീകരിച്ചു. എം എസ് എസ് ആർ എഫിൽ നിന്നും ബാഗ് നിർമാണത്തിൽ വിദഗ്ദ പരിശീലനം നേടിയ 30 പേരെ ഉൾപെടുത്തിയാണ് കൺസോർഷ്യം രൂപീകരിച്ചത്. കൺസോർഷ്യത്തിന്റെ ഘടന, പ്രവർത്തന രീതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, മേപ്പാടി സി ഡി എസ്സ് ചെയർ പേഴ്സൺ ബിനിപ്രഭാകരൻ, ഡി പി എം മാരായ ഹുദൈഫ് പി, ശ്രുതി രാജൻ, എം ഇ സി ഫസീല, ജില്ല കലക്ടറുടെ ഇന്റേൺസ് ആയിട്ടുള്ള ആൽഫിൻ, അഭിനവ് തുടങ്ങിയവർ പങ്കെടുത്തു
മുണ്ടക്കൈ ഉപജീവന പ്രവർത്തനം -അപ്പാരൽ പാർക്ക് കൺസോർഷ്യം രൂപീകരിച്ചു.
