സി പി ഐ എം ബത്തേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

ബത്തേരി: ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട്
ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം ബത്തേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. മലവയലിൽ നിന്ന് തുടങ്ങുന്ന ജാഥ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സ: സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ആർ ജയപ്രകാശ് ജാഥ ക്യാപ്റ്റനും സുരേഷ് താളൂർ വൈസ് ക്യാപ്റ്റനും പി കെ രാമചന്ദ്രൻ മാനേജരുമായ ജാഥ 24 ന് (നാളെ) സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പുൽപ്പള്ളി ഏരിയാ ജാഥാ സമാപിച്ചു. 24,25 തീയതികളിലായി മീനങ്ങാടി ഏരിയയിൽ ജാഥ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *