മാനന്തവാടിയിലെ കടുവയെ വെടി വയ്ക്കാൻ ഉത്തരവിട്ടു: മന്ത്രി ശശീന്ദ്രൻ

മാനന്തവാടിയിലെ കടുവയെ വെടി വയ്ക്കാൻ ഉത്തരവിട്ടു: മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: മാനന്തവാടിയിലെ പഞ്ചാര ക്കൊല്ലിയിൽ ആദിവാസി സ്ത്രീയുടെ ജീവ നെടുത്ത കടുവയെ വെടിവയ്ക്കാൻ ഉത്തരവി ട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആവശ്യ മായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്ന് മ ന്ത്രി പ്രതികരിച്ചു.

കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂ ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ല പ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേ ഹം.

വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു ആക്രമണം. പിന്നീട് കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാ ണ് കണ്ടെത്തിയത്.

മൃതദേഹം സമീപത്തെ എസ്റ്റേറ്റ് ഓഫീസിലേ ക്ക് മാറ്റി. ഇവിടെനിന്ന് മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ. കേളുവിനെ പ്ര തിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *