നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു.

മാക്കിയാട് :മക്കിയാട് ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ചീപ്പാട് മുരുകാലയ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനാണ്.തൊണ്ടർനാട് പാലേരിക്ക് സമീപം താമസിക്കുന്ന കോൺട്രാക്ടർ സണ്ണിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡിലൂടെ നടന്നു വരികയായിരുന്ന രാജുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ ഡ്രൈയിനേജിലേക്ക് കയറി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതിഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ സണ്ണിക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *