പഞ്ചാരക്കൊല്ലി കടുവ ആക്രമണം ; കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : ജംഷിദ നൗഷാദ്

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് ഇരുപത്തിഅഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കടുവയെ ഉടൻ വെടിവെച്ച് കൊല്ലണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷിദ നൗഷാദ്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വന്യജീവികളുടെ ആക്രമണങ്ങൾ മൂലം മനുഷ്യ ജീവനുകൾ പൊലിയുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
സർക്കാർ സംവിധാനങ്ങളുടെ നിഷ്ക്രിയത്വമാണ് ഇതിന് പ്രധാന കാരണം.സർക്കാർ ഈ അനാസ്ഥ വെടിയണമെന്നും മനുഷ്യ ജീവന് പ്രാധാന്യം നൽകണമെന്നും ജംഷിദ ആവശ്യപ്പെട്ടു.
മരണപ്പെട്ട രാധയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്ക്ചേരുന്നതായും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *