മാനന്തവാടി: കടുവയുടെ ആക്രമത്തിൽ സ്ത്രീ കൊല്ലപ്പെടാൻ ഉണ്ടായ സാഹചര്യം അതീവ ദുഃഖകരമായ സംഭവമാണെന്നും അതിനാൽ കൊലയാളി കടുവയെ വെടിവെച്ചു കൊല്ലണം എന്നും വയനാട്ടിലെ വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും മാനന്തവാടി മേഖല എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
തമിഴ്നാട് കർണാടക വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയാണ് വയനാട് കുറച്ചുകാലങ്ങളായി വന്യജീവികളുടെ ആക്രമണം കൊണ്ട് ബുദ്ധിമുട്ടി ജീവിക്കേണ്ട അവസ്ഥയിലാണ് വയനാടൻ ജനത. ഉൾവനങ്ങളിൽ പോലും കാണാൻ കഴിയാത്ത പുലിമുതൽ കടുവ വരെ ജനവാസ മേഖലകളിൽ ഇറങ്ങി ജനങ്ങളുടെ സമ്പത്തിന് നേരെ മാത്രമല്ല ജീവനുവരെ ഭീഷണിയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നിരവധി പേർക്ക് ജീവഹാനിയും അതിലേറെ സാമ്പത്തിക നഷ്ടങ്ങൾ വരുത്തിയതായും കാണാൻ കഴിയും. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾ അധികാരികളുടെ കണ്ണുതുറപ്പിച്ചിട്ടില്ല എന്നത് ഇന്നലെ മാനന്തവാടി പഞ്ചാരകൊല്ലിയിൽ ഉണ്ടായ സംഭവം സൂചിപ്പിക്കുന്നു. അതിനാൽ വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തി വയനാടിനെ രക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖല ആവശ്യപ്പെട്ടു.
വന്യ മൃഗശല്യം ശാശ്വത പരിഹാരം വേണം എസ്. കെ. എസ്. എസ്. എഫ്
