തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു; ആർ ആർ ടി അംഗത്തിന് പരുക്ക്

മാനന്തവാടി : പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. ആർആർടി അം ഗത്തിന് പരുക്കേറ്റതായി വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. ആക്രമിച്ചത് കടുവയെന്ന് മന്ത്രി ഒആർ കേളു സ്ഥിരീകരിച്ചു.

മാനന്തവാടിയിലെ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. പരുക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആർആർടി അം ഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു.

പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോ ഗമിക്കുകയാണ്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അം ഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പരുക്കേറ്റ ജയസൂര്യയുടെ ആരോ ഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *