മാനന്തവാടി: ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് തടയേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ജമീല. ‘ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മാനന്തവാടി മണ്ഡലം കമ്മിറ്റി തരുവണയില്‍ നടത്തിയ അംബേദ്കര്‍ സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ജാതീയതക്കും ഉച്ഛനീചത്വങ്ങള്ക്കുമേതിരേ പിന്നാക്ക സമുദായങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം പോരാടിയ രാഷ്ട്രീയ നേതാവായിരുന്നു ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ ഡോക്ടര്‍ ബാബ സാഹിബ് അംബേദ്കര്‍. അതേസമയം, ഇന്ത്യന്‍ ഭരണഘടന ഹിന്ദു വിരുദ്ധമാണെന്നും മനുസ്മൃതിയായിരിക്കണം ഭരണഘടനയുടെ ആധാരമെന്നും അവകാശപ്പെട്ട ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍, ഡോ. ബി ആര് അംബേദ്കര്‍ തയ്യാറാക്കിയ ജനാധിപത്യ-മതേതര ഭരണഘടനയെ എതിര്‍ക്കുകയാണുണ്ടായത്. അധ:സ്ഥിതരെ പീഡിപ്പിക്കുകയും ദലിത് കുട്ടികളെ ചുട്ടുകൊല്ലുന്നതും ഗോമാംസം ഭക്ഷിച്ചെന്നാരോപിച്ച് തല്ലിക്കൊല്ലുന്നതും നമ്മുടെ രാജ്യത്ത് നിത്യസംഭവമായിരിക്കുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയും ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, സമത്വം എന്നിവയെ പരിരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് പൗരന്മാരുടെ ഭാഗത്തുനിന്നുമുണ്ടാവേണ്ടതെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് എ യൂസഫ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സൈദ് കുടുവ, പാർട്ടി ജില്ലാ സെക്രട്ടറിമാരായ സല്‍മാ അഷ്റഫ്, ബബിത ശ്രീനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മമ്മൂട്ടി തരുവണ, സമദ് പിലാക്കാവ്, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് മുഹമ്മദലി തലപ്പുഴ, വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി നുഫൈസ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍, മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ,സെക്രട്ടറി എം ടി സജീര്‍ എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടിലില്‍ നടന്ന അംബേദ്കര്‍ സ്ക്വയര്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് മുനീര്‍, ജില്ലാ ട്രഷറര്‍ കെ പി സുബൈര്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എ അയ്യൂബ്, ജില്ലാ കമ്മിറ്റി അംഗം സി എച്ച് ഉസ്മാന്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദാ നൗഷാദ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍, മണ്ഡലം സെക്രട്ടറി എം ജാഫര്‍ സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടൂരില്‍ നടന്ന അംബേദ്കര്‍ സ്ക്വയര്‍ എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ഫസലുര്‍റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ ജെ തോമസ്, ജില്ലാ കമ്മിറ്റി അംഗം ഇ ഉസ്മാന്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ഹംസ, സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് എം അബൂബക്കര്‍, മണ്ഡലം സെക്രട്ടറി ശരീഫ് ബത്തേരി സംസാരിച്ചു.
ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുക: പി ജമീല
