എടവക: വിമൻ ഇന്ത്യ മൂവ്മെന്റ് 2/4 ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ വിമൻ ഇന്ത്യ മൂവ്മെന്റ് 2/4 ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി നാജിയ പി.വി സ്വാഗതം പറഞ്ഞു. വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ഹംസ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് റിപ്പബ്ലിക് ദിന പ്രതിജ്ഞ എടുക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. പരിപാടിക്ക് നന്ദി അർപ്പിച്ചുകൊണ്ട് സൗദ സംസാരിച്ചു
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
