ചുള്ളിയോട്: റോഡ് പണിയുടെ ഭാഗമായി ചുള്ളിയോട് ടൗണില്‍ കടകള്‍ക്ക് മുന്‍പില്‍ വെള്ളം നനയ്ക്കാനായി വാഹനം എത്തിയത്.ഈ സമയത്ത് കടയ്ക്കു മുന്നില്‍ കിടന്നിരുന്ന ഓട്ടോറിക്ഷ മാറ്റിയിടുവാന്‍ വ്യാപാരിയായ രഞ്ജിത്ത് പറയുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് പരിക്ക് പറ്റിയ രഞ്ജിത്തിനെ ആദ്യം അമ്പലവയലെ സി എച്ച് സി യിലും, തുടര്‍ന്ന് അമ്പലവയലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് ചുള്ളിയോട് ടൗണില്‍ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കുകയും, ഒപ്പം ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, വ്യാപാരി വ്യവസായി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചുള്ളിയോട് വ്യാപാരിയെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവം; വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു
