പുലി ആക്രമണത്തിൽ യുവാവിന് നിസാര പരിക്ക്

കൽപ്പറ്റ റാട്ടക്കൊല്ലി എസ്റ്റേറ്റിലെ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ നിസാര പരിക്കേറ്റു
മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീത് (36) നാണ് പരിക്കേറ്റത്. ഇന്ന് 12 മണിയോടെയാണ് സംഭവം. കൈക്ക് ചെറിയ പരിക്കേറ്റ വിനീതിനെ
കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ വെച്ച് ചെറിയ ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ് താനെന്നും പെട്ടെന്ന് പുലി ചാടി വീണെന്നും വിനീത് പറയുന്നു. ചാടിയ പുലി കാപ്പി ചെടികൾക്ക് മുകളിലായാണ് വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റുമെന്നാണ് വിനീത് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *