മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് സന്ദർശിച്ചു.
കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ പാർട്ടി വീട്ടുകാരോടൊപ്പം ഉണ്ടാകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും അദ്ദേഹം അറിയിച്ചു.
ജില്ലാ സെക്രട്ടറി ബബിത ശ്രീനു, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, മുൻസിപ്പൽ പ്രസിഡന്റ് കെ സുബൈർ,മുൻസിപ്പൽ കമ്മിറ്റിയംഗം നൗഫൽ പഞ്ചാരക്കൊല്ലി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എസ്ഡിപിഐ നേതാക്കൾ രാധയുടെ വീട് സന്ദർശിച്ചു
