വികസന സെമിനാർ സംഘടിപ്പിച്ചു

മുള്ളന്‍കൊല്ലി: 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ക്ഷീര സംഘം ഹാളില്‍ നടന്ന സെമിനാർ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്‍റ് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്‍റ് മോളി സജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീന കരിമാംകുന്നേല്‍, എ.എന്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.ഡി സജി, മേഴ്സി ബെന്നി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിസ്റ മുനീർ, പി.കെ ജോസ്, ജോസ് നെല്ലേടം, കെ.കെ ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിർവ്വഹണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ഷിനു കച്ചിറയില്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. അസി സെക്രട്ടറി തദേയൂസ് ഡി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *