മാടക്കര : സുൽത്താൻ ബത്തേരി – താളൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി മാടക്കരയുടെയും കോളിയാടിയുടെയും ഇടയിലുള്ള മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു.
വലിയ വാഹനങ്ങൾ മാടക്കരയിൽ നിന്നും വലിയവട്ടം, തവനി അമ്പലം കഴിഞ്ഞു കോളിയാടിയിലേക്കുള്ള റോഡിൽ പ്രവേശിക്കുക.
ചെറിയ വാഹനങ്ങൾ മാടക്കര യിൽ നിന്നും പാലാകുനി വഴി ട്രാൻഫോർമർ ജംഗ്ഷനിൽ നിന്നും വലത്തോട്ട് പോകുക.
ഇതു പോലെ തിരിച്ചും കോളിയാടി നിന്നും മാടക്കരയിലേക്കും വാഹനങ്ങക്ക് പോകാവുന്നതാണ്.
ചെറിയ റോഡുകളായത്തിനാൽ പരമാവധി യാത്രക്കാർ പരസ്പരം സഹകരിക്കുക
