‘കലിക’ സഫ്ദർ കലാലയ യൂണിയൻ ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു.

മാനന്തവാടി പികെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളേജിൽ സഫ്ദർ കലാലയ യൂണിയൻ ‘കലിക’ഉദ്ഘാടനവും കലോത്സവവും സംഘടിപ്പിച്ചു.
ഫൈൻ ആർട്സ് കോഡിനേറ്റർ
അശ്വതി പി.ആർ സ്വാഗതം പറഞ്ഞു.
കോളേജ് പ്രിൻസിപ്പാൾ ഷീബ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. നർത്തകി
ജിതിക പ്രേം ആർട്സ് ഉദ്ഘാടനം ചെയ്തു.
എടവക ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ജോണി,കോളേജ് ചെയർമാൻ ശ്രീഹരി,
യൂണിയൻ അഡ്വൈസർ ഗ്ലാഡ്സൺ പോൾ,
കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം നന്ദഗോപാൽ,
കണ്ണൂർ സർവ്വകലാശാല വയനാട് ജില്ലാ എക്സിക്യൂട്ടീവ്
അതുൽ കൃഷ്ണ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഫൈൻ ആർട്സ് സെക്രട്ടറി അബിൻരാജ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *