വെള്ളമുണ്ട ഡിവിഷനിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും
വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല അധ്യക്ഷത വഹിച്ചു.
സ്കൂൾ ഐടി കോഡിനേറ്റർ അബ്ദുൽസലാം സ്വാഗതവും
സീനിയർ അധ്യാപികയായ സെമന്ത കെ ചടങ്ങിന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *