പുൽപ്പള്ളി : പെരിക്കല്ലൂർ പ്രദേശത്ത് കുറച്ചു നാളുകളായി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണ്. പെരിക്കല്ലൂർ ചാത്തക്കോട്ട് കോളനിയിലെ ആയിഷ കൊട്ടക്കാട്ട് എന്ന ആളുടെ 3 വർഷമായ 35 കവുങ്ങും തൈകളിൽ 22 തൈകൾ ആണ് വിട്ടു നശിപ്പിക്കപ്പെട്ടത്. ഇന്നലെ പകൽ നാലുമണിയോടെ ആണ് തൈ നശിപ്പിച്ചതെന്ന് കരുതുന്നു. പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിക്കല്ലൂർ മരക്കുടവ് റൂട്ടിലെ ഒരു വ്യക്തിയുടെ ചെടികൾ മോഷ്ടിച്ചിരുന്നു. രാത്രികാലങ്ങളിലെ മദ്യപ സംഘങ്ങളാണ് ഇതിനുപിന്നിൽ എന്ന് കരുതുന്നു. പോലീസ് പെട്രോളിങ് ശക്തമാക്കുകയാണ് വേണ്ടത്.
പെരിക്കല്ലൂരിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു കവുങ്ങ് വെട്ടി നശിപ്പിച്ചു
