കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു: ഐ സി ബാലകൃഷ്ണൻ എംഎൽഎ

ബത്തേരി : കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കരിങ്കൊടി പ്രതിഷേധത്തിനിടെ വാഹനത്തിൽ നിന്നിറക്കിയ തന്നെ പ്രതിഷേധക്കാർ തള്ളി. ഇത് കണ്ടാണ് ഗൺമാൻ ഇവരെ തടയാൻ എത്തിയത്. കരിങ്കൊടി കെട്ടാനുപയോഗിച്ച വടി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചപ്പോൾ ഗൺമാൻ തടഞ്ഞു. തുടർന്നാണ് ഗൺമാനെ പ്രതിഷേധക്കാർ ആക്രമിച്ചത്. മർദ്ദനത്തോടൊപ്പം അസഭ്യവർഷവും നടത്തി. ഗൺമാനെ തടഞ്ഞ് വെച്ച് മർദ്ദിച്ചെന്നും എംഎൽഎ ആരോപിച്ചു. കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും എന്നാൽ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ അതിക്രമം നടത്തുന്നത് ശരിയല്ലെന്നും സംഭവത്തിൻ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് ചുള്ളിയോട് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഐ സി ബാലകൃഷ്ണന് നേരെ സിവൈഎഫ് ഐ കരിങ്കൊടി കാണിച്ചത്. എംഎൽഎ യുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.•

Leave a Reply

Your email address will not be published. Required fields are marked *