മാനന്തവാടി: മാനന്തവാടി താലൂകിൽ ഫെബ് 8 ന് കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.അന്നേ ദിവസം മദ്രസ പൊതുപരീക്ഷ നടക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് അവസരം ഉപയോഗപ്പെടുത്താൻ സാധിക്കില്ല. ആയതിനാൽ തന്നെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
കെപിഎസ്ടിഎ അധികൃതർ അവരുടെ ആശങ്ക മനസ്സിലാക്കണമെന്നും മോഡൽ പരീക്ഷയുടെ സമയമോ അതല്ലങ്കിൽ ദിവസമോ മാറ്റണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ, സെക്രട്ടറി സജീർ എം.ടി,ജോയിന്റ് സെക്രട്ടറി സകരിയ്യ കെ എസ്,ട്രഷറർ റഷീദ് ബാലുശ്ശേരി,കമ്മിറ്റിയംഗങ്ങളായ ആലി പി, സുമയ്യ പി കെ,ഖദീജ ടി, സാദിഖ് വി തുടങ്ങിയവർ സംസാരിച്ചു.
