Headlines

പാരിസൺസ് എസ്റ്റേറ്റ് തൊഴിലാളികളുടെ പണിമുടക്ക് ; പ്രമുഖ യൂണിയനുകളുടെ സമര നാടക: എസ്ഡിറ്റിയു

മാനന്തവാടി: പാരിസൺസ് എസ്റ്റേറ്റിൽ ഇന്ന് തൊഴിലാളികളെ കൊണ്ട് പണിമുടക്ക് നടത്തുന്നത് പ്രമുഖ യൂണിയനുകളുടെ സമര നാടകം മാത്രമാണെന്നും തൊഴിലാളികൾ ഇത് തിരിച്ചറിയണമെന്നും എസ്ഡിറ്റിയു വയനാട് ജില്ലാ കമ്മിറ്റി.

കാലങ്ങളായി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ യഥാസമയം ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താതെ ത്രിതല പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ട് പണിമുടക്ക് നാടകം കളിച്ച് തൊഴിലാളികളെ വഞ്ചിക്കുന്ന യൂണിയനുകൾ യഥാർത്ഥത്തിൽ തൊഴിലാളി വിരുദ്ധരാണ്.
ഇതിനെതിരെ പ്രബുദ്ധരായ തൊഴിലാളി സുഹൃത്തുക്കൾ പ്രതികരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സൈദ് ചിറക്കര, സെക്രട്ടറി മമ്മൂട്ടി കെ,ട്രഷറർ കുഞ്ഞബ്ദുള്ള എം.കെ,ദാവൂദ്, ഫൈസൽ പി കെ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *