“മിന്നും താരങ്ങൾ” മാനന്തവാടി ബ്ലോക്ക് വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

മാനന്തവാടി: “മിന്നും താരങ്ങൾ”
മാനന്തവാടി ബ്ലോക്ക് വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവം പഴശ്ശി പാർക്കിൽ വിവിധ പരിപാടികളോടുകൂടി
നടത്തി. ബ്ലോക്ക് പഞ്ചായത്ത്
ക്ഷേമകാര്യ സ്ററാൻഡിങ് ചെയർ പേഴ്സൺ സൽമ മോയിൻ സ്വാഗതം പറഞ്ഞു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ
സംസ്ഥാന പാരാ പവർ ലിഫ്റ്റിംഗ് ജേതാവ് അമൽ സുകുമാരൻനിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി
ട്രോഫികൾ വിതരണം ചെയ്തു.ആശംസകൾ അർപ്പിച്ചു കൊണ്ട് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺപി. കല്യാണി,ജില്ലാ പഞ്ചായത്ത് മെമ്പർ എം.എൻ സുശീല
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. ചന്ദ്രൻ,
ഇന്ദിരാ പ്രേമചന്ദ്രൻ,രമ്യ താരേഷ്,
ബി എം വിമല,അസീസ് വാളാട്, ജോയ്സി ഷാജു,
വി ബാലൻ,തൊണ്ടനാട് ഗ്രാമപഞ്ചായത്ത് സ്റ്റാർഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന,സിഡിപിഒ മാരായ സിന്ധു,ജീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *