മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും സംയുക്തമായി ജീവിതശൈലി രോഗ ആയുർവേദ ക്ലിനിക്കിൻ്റെ ഭാഗമായി ഔഷധസസ്യ ഉദ്യാന നിർമ്മാണ ഉദ്ഘാടനം 2/4 സാംഗ ക്ലബിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.
ക്ലബ് പ്രസിഡണ്ട് കെ.ടി അഷറഫ് അദ്ധ്യക്ഷത വഹിച്ചു.സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി പി.കാദർ, ക്ലബ് സെക്രട്ടറി സൈനുദ്ദീൻ മാസ്റ്റർ,കെ വി കുഞ്ഞമ്മദ്, കെ.വി അബ്ദുൾ റഹ്മാൻ, സി.എച്ച് അന്ദ്രു ,ഡോ സംഗീത കെ ഗോകുലൻ, ലിനോജ്, ബിബിൻ പി. എഫ് തുടങ്ങിയവർ സംസാരിച്ചു.
തിപ്പലി, ചിറ്റമൃത്, കറ്റാർവാഴ,മൂവില,
അയ്യപ്പാന,ശതാവരി,രാമച്ചം,കയ്യോന്നി, ചെറൂള, കരിംകുറിഞ്ഞി, പാടക്കിഴങ്ങ്,വാതംകൊല്ലി, ബ്രഹ്മി, പനിക്കൂർക്ക, മുറികൂട്ടി തുടങ്ങി15 ഇനം ഔഷധ സസ്യങ്ങളാണ് ആയുഷ് ഗ്രാമം ജീവിതശൈലി ക്ലിനിക്കിൻ്റെ ഭാഗമായി നട്ടുവളർത്തുന്നത്.
ആയുഷ്ഗ്രാമം ജീവിതശൈലി രോഗ ആയുർവേദ ക്ലിനിക്കിൽ ഔഷധ സസ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു.
