കൃഷ്ണഗിരി : ടി ആർ വിജയലക്ഷ്മി മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കും രണ്ടാം സ്ഥാനക്കാർക്കുള്ള എ കെ അഹമ്മദ് ഷാഫി മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സമാപിച്ചു.
ഫൈനൽ മത്സരത്തിൽ ബത്തേരി മച്ചാൻസ് ക്രിക്കറ്റ് അക്കാദമി 53 റൺസിനു മേപ്പാടി ഷോഗൺ ക്രിക്കറ്റ് ക്ലബ്ബിനെ തോൽപിച്ചു. വൈസ് പ്രസിഡന്റ് എം രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എം കെ അബ്ദുൾ സമദ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് കെ ബ്രിജേഷ്, ജില്ലാ ട്രഷറർ രാജൻ പൂലൂർ, ജോയിന്റ് സെക്രട്ടറി എ എം നൂർഷ, പി സി സോമൻ എന്നിവർ സംസാരിച്ചു.
ഫൈനൽ മത്സരത്തിലെ മികച്ച താരവും ടൂർണമെന്റിലെ മികച്ച ബാറ്ററുമായി കെ അജ്നാസ് ,ടൂർണമെന്റിലെ താരമായി രഹാൻ സായി, മികച്ച ബൗളർ ആയി ബിബിൻ ജയരാജ്, വിക്കറ്റ് കീപ്പർ -ദേവശിഷ് രാജ്, മികച്ച ഫീൽഡർ അർജുൻ സി എസ് എന്നിവർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.
