മാഹിയിലെ മദ്യം; പുത്തൻകുന്നിലെ പായ്ക്കിങ്! “മാഹി മദ്യം വാങ്ങി കുപ്പികളിലാക്കി വിൽക്കുന്ന കേന്ദ്രത്തിൽ എക്സൈസ് റെയ്‌ഡ്, 12 ലീറ്റർ പിടികൂടി.; പ്രതി ഓടി മറഞ്ഞു

ബത്തേരി: മാഹിയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയെത്തിക്കുന്ന മദ്യം ബവ്റിജസ് കോർപറേഷന്റേതിനു സമാനമായ കുപ്പികളിലാക്കി കൂടിയ വിലയ്ക്ക് വിൽപന നടത്തുന്ന പൂത്തൻകുന്നിലെ കേന്ദ്രത്തിൽ എക്സൈസ് റെയ്‌ഡ് 25 കുപ്പികളിലാക്കി സൂക്ഷിച്ച 17 ലീറ്റർ മദ്യം പിടിച്ചെടുത്തു കേന്ദ്രത്തിന്റെ ഉടമയെന്ന് കരുതുന്ന ചെതലയം കൊച്ചുപുര യ്ക്കൽ രാജേഷ്(49) ഓടി മറഞ്ഞു.

വാടകയ്ക്ക് വീടെടുത്തമാണ് കേന്ദ്രം നടത്തിയിരുന്നത്. വീട്ടുവളപ്പിലുണ്ടായിരുന്ന നായ്ക്കളുടെ ഉദ്യോഗസ്‌ഥർക്കു നേരെ തിരിഞ്ഞതാണ് പ്രതിക്ക് സഹായമായതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു
മുത്തങ്ങ, കല്ലൂർ ഭാഗങ്ങളിലും ജില്ലയുടെ അതിർത്തി മേഖലകളിലും അനധികൃത മദ്യം വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് അനധികൃത മദ്യ കേന്ദ്രം കണ്ടെത്തുന്നതിലേക്ക് എക്സൈസിനെ എത്തിച്ചത്.

ബത്തേരി എക്സൈസ് റേഞ്ച് അധികൃതരും എക്സൈസ് സർക്കിൾ വിഭാഗവും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവസ്‌റ്റിഗേഷൻ ബ്യൂറോയും സംയുക്‌തമായിട്ടായിരു ന്നു പരിശോധന. കല്ലൂരിൽ പട്രോളിങ് നടത്തവെ മുത്തങ്ങ ഭാഗത്തു നിന്ന് സംശയാസ്പദ സാഹചര്യത്തിലെത്തിയ ജിപ്പിനെ എക്സൈസ് സംഘം പിന്തുടർന്നു.
12 കിലോമീറ്റർ പിന്നിട്ട് സംഘം പുത്തൻ കുന്നിലെത്തി ഒരു വീട്ടു വളപ്പിലേക്ക് ജീപ്പ് കയറ്റി നിർത്തിയപ്പോൾ എക്സൈസ് സംഘവും പിന്നാലെയെത്തി. അപ്പേഴേക്കും വീട്ടുവളപ്പിലുണ്ടായിരുന്ന ഒരു കുട്ടം നായ്ക്കൾ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ തിരിഞ്ഞു ഇതിനിടെ പ്രതി രാജേഷ് ഓടിക്കളഞ്ഞെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞത്. പ്രതിക്ക് രക്ഷപ്പെടാനുള്ള മാർഗം ഉദ്യോഗസ്ഥർ ഒരുക്കിക്കൊടുത്തോ എന്നും സംശയമുണ്ട്.

*ലേബലിന് പ്രിൻ്റർ: അടപ്പിന് പ്രസർ. കമ്പനി സെറ്റപ്പ്!*

മാഹിയിൽ നിന്നും മറ്റും വില കുറഞ്ഞ മദ്യമെത്തിച്ച് വിവിധ ബ്രാൻഡുകളുടെ ബോട്ടിലുകളിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനായി സൂക്ഷിച്ച 48 ബോട്ടിലുകൾ എക്സൈസ് സംഘം കണ്ടെടുത്തു. 844 പൂതിയ അടപ്പുകളും കേന്ദ്രത്തിലുണ്ടായിരുന്നു. വ്യാജ ലേബൽ പ്രിന്റു ചെയ്യുന്നതിനുള്ള സംവിധാനവും അടപ്പ് പ്രസ് ചെയ്യുന്നതിനുള്ള യന്ത്രവും കേന്ദ്രത്തിലുണ്ടായിരുന്നു.
പഴയ കുപ്പികൾ ശേഖരിച്ച് മദ്യം അതിലേക്ക് മാറ്റി പുതിയ
ലേബലും അടപ്പുമിട്ട് വിൽപന ക്കൊരുക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ ഒരുക്കിയെടുക്കുന്ന മദ്യം വാഹനത്തിൽ വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണെന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. മദ്യ കേന്ദ്രത്തിൽ നിന്ന് ഒരു ബൈക്കും ജീപ്പും കസ്റ്റഡിയിലെടുത്തു.
മാഹിയിൽ നിന്ന് മദ്യം കൊണ്ടുവരുന്നതിന് പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചിരുന്നോയെന്നും മദ്യത്തിൽ വെള്ളം ചേർത്തിരുന്നോ എന്നും എക്സൈസ് സംഘം പരിശോധിക്കും.
നിറം ചേർത്ത് വ്യാജ മദ്യം നിർമിച്ചിരുന്നോയെന്നും അനേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *