പുല്പള്ളി : മുള്ളൻകൊല്ലിയിലെ ക്വാറിപ്രശ്നത്തിൽ, ഗ്രാമീണറോഡുകളിലുടെ പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കാൻ ഗ്രാമപ്പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനമായി. ഇതിനു മുന്നോടിയായി മുള്ളൻകൊല്ലി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളുടെയും ഉടമകൾക്ക് ഉടൻ നോട്ടീസ് നൽകും. ഈ വിഷയത്തിൽ അന്തിമനടപടി കൈക്കൊള്ളുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. –
ഏതെല്ലാം റോഡുകളിലായിരിക്കും നിയന്ത്രണം, വാഹനങ്ങളുടെ അതിവേഗം, സഞ്ചാരസമയക്രമം തുടങ്ങിയ വിഷയങ്ങളിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കും.
ക്വാറികളിൽ വലിയ അളവിൽ സ്പോടനം നടത്തുന്നതായുള്ള പരാതി പരിശോധിക്കാൻ എക്സ്‌പ്ലോസീവ് വിഭാഗ ത്തിന്റെ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ക്വാറിപ്രദേശത്തെ പൊടിശല്യവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡിന് നൽകുകയും റോഡിൽ വെള്ളം നനയ്ക്കുന്നതിനുള്ള തീരുമാനം നടപ്പാക്കു ന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. മരക്കടവ് അറുപതു കവല യിൽനിന്ന് ക്വാറിയിലേക്കുള്ള തകർന്ന റോഡ് സി.എസ്.ആർ. ഫണ്ട് ഉപയോ ഗിച്ച് ആധുനികരീതിയിൽ നിർമിച്ചു നൽകാമെന്ന ക്വാറി ഉടമയുടെ അപേക്ഷയും യോഗം അംഗീകരിച്ചു. ക്വാറിയിൽനിന്ന് അമിതഭാരം കയറ്റി
വരുന്ന ലോറികൾ റോഡിൻ്റെ തകർച്ചയ്ക്ക് കാരണമാകുന്നതായി ആരോപിച്ച് കഴിഞ്ഞ രണ്ടുദിവസം മരക്കടവ് അറു പതുകവലയിൽ നാട്ടുകാർ, ക്വാറിയിലേക്കുള്ള ലോറികൾ തടഞ്ഞിരുന്നു. നാട്ടുകാരുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായുണ്ടാക്കിയ ധാരണപ്രകാരമാണ് വ്യാഴാഴ്ച ചേർന്ന ഗ്രാമപ്പഞ്ചായത്തിന്റെ ബോർഡ് യോഗത്തിൽ മരക്കടവിലെ ക്വാറിക്കെതി രേയുള്ള പരാതികൾ മുഖ്യ അജൻഡയായി പരിഗണിച്ച് ചർച്ചചെയ്തത്.
