വിളവുത്സവവും കാർഷിക പ്രദർശനവും സംഘടിപ്പിച്ചു

കൽപ്പറ്റ: കിംഗ്സ് ഫ്ലോറ ഓർഗാനിക്ക് റിസോർട്ടിൽ വിളവുത്സവവും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. വയനാടിൻ്റെ പരമ്പരാഗത കൃഷി രീതിയും സംസ്കാരവും ആഹാരശൈല്യയും വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. പരിസ്ഥിതി സൗഹാർദമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി സാധ്യത ഉറപ്പാക്കുന്നതിലും ഇത്തരം പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ടി സിദ്ധിഖ് എം എൽ എ , കിംഗ്സ് ഫ്ലോറ ഓർഗാനിക്ക് ഫാം ഉടമ അഷ്റഫ്, ഫാം കൺസൾട്ടൻ്റ് ഷിഹാബ്, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡൻ്റ് പ്രവീൺ വി രാജ്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *