കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ബത്തേരി: ഇരുളം ചേലക്കൊല്ലിയിൽ കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ ചേലക്കൊല്ലിയിലാണ് ഇന്ന് രാവിലെ ആറരയോടെ കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിൻകാൽ പൂർണമായും ചതുപ്പിൽ താഴ്ന്ന നിലയിലാണ്. ഇരുളം-മൂന്നാനക്കുഴി റോഡിൽ നിന്ന് 20 മീറ്ററോളം മാറിയാണ് ജഡമുള്ളത്. ഇതിന് അൻപത് മീറ്ററോളം അകലെയാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ എ ഐ ഫെൻസിങ് സംവിധാനമുള്ളത്. സ്വകാര്യ എസ്റ്റേറ്റിനും ഞാളൂർ പറമ്പിൽ സുബ്രഹ്‌മണ്യന്റെ വീടിനും ഇടയിലെ വനത്തിനുള്ളിലാണ് ജഢം കണ്ടെത്തിയ്. ഏറെക്കാലമായി പ്രദേശത്തുണ്ടായിരുന്ന ആനയാണിതെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *