കൽപ്പറ്റ. ചൂരൽമല മുണ്ടക്കൈ പുന നധിവാസം ത്വരിതപെടുത്തുക, വിവേചനരഹിതമാക്കുക. എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന സമര പ്രഖ്യാപനത്തിന്റെ പ്രചരണാർഥം എസ്ഡിപിഐ
കൽപ്പറ്റ മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ 2025 ഫിബ്രവരി 14, 15 തീയതികളിൽ മണ്ഡലത്തിൽ നടത്താൻ ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് A യൂസഫ് ഉദ്ഘാടനം ചെയ്തു. ദുരിത ബാധിതർക്ക് അർഹമായ അവകാശം ലഭിക്കുന്നത് വരെ ശക്തമായ പോരാട്ട രംഗത്ത് എസ്ഡിപിഐ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറീയ്പ്പ് നൽകി.
മണ്ഡലം പ്രസിഡൻ്റ് കരീം മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇൻ ചാർജ് മുനീർ എസ്. മണ്ഡലം ജി എസ് ഒ ജാഫർ വി. മണ്ഡലം വൈസ് പ്രസിഡൻ്റ് റഫീഖ് ബട്ട് എന്നിവർ സംസാരിച്ചു.
ജാഥാ ക്യാപ്റ്റനായി മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരീം വൈസ് ക്യാപ്റ്റൻ സെക്രട്ടറി ജാഫർ മേപ്പാടി എന്നിവരെയും കോഡിനേറ്റർമാരായി നൗഫൽ പിടി ജാഫർ വി എന്നിവരെ നിശ്ചയിച്ചു.
സെക്രട്ടറി ജാഫർ മേപ്പാടി സ്വാഗതവും
ട്രഷറർ റസാക്ക് മുട്ടിൽ നന്ദിയും പറഞ്ഞു.
ചൂരൽമല മുണ്ടക്കൈ പുനരധിവാസം എസ് ഡി പി ഐ വാഹന ജാഥ ഫിബ്രവരി 14, 15ന്.
