സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 15 ന്ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) വിവിധ മേഖല ഓഫീസുകളില്‍ നിന്നും വായ്പ എടുക്കുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി വരുന്നു.

പദ്ധതിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷക്ഷേമം-വഖഫ്, വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്എംഡിഎഫ്സി ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും.

വായ്പ്പക്കാരന്‍ മരണപ്പെട്ട വായ്പകള്‍, നിരാലംബര്‍/മാതാപിതാക്കളുടെ മരണം മൂലം ബാധ്യയായിട്ടുളള വായ്പകള്‍, മാരക രോഗം ബാധിച്ചവര്‍, അവരുടെ കുടുംബാംഗങ്ങള്‍, കിടപ്പ് രോഗികള്‍ ആയതുകൊണ്ട് മുടങ്ങിയ വായ്പകള്‍, അപകടം മൂലം ശയ്യാവലംബരായവര്‍, വലിയ സര്‍ജറിക്ക് വിധേയരാവര്‍, പ്രകൃതി ദുരന്തങ്ങള്‍, അഗ്നിബാധമൂലം കൃഷി, കച്ചവടം എന്നിവയില്‍ നാശനഷ്ടം സംഭവിച്ചവര്‍, പശു, കോഴിവളര്‍ത്തല്‍ പദ്ധതികളില്‍ കുളമ്പ് രോഗം, പക്ഷിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ വന്ന് നാശനഷ്ടം സംഭവിച്ചവര്‍, നഷ്ടം സംഭവിച്ച വ്യാപാരസ്ഥാപനങ്ങള്‍, പകര്‍ച്ചവ്യാധികള്‍ മൂലം തിരിച്ചടവ് മുടങ്ങിയ സ്വയംതൊഴില്‍ വായ്പകള്‍ എന്നിവ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കുടിശ്ശികയില്‍ ഇളവ് നല്‍കിക്കൊണ്ട് തീര്‍പ്പാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *