കല്‍പ്പറ്റ: വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പള്ളിതാഴെ ശംസുല്‍ ഉലമ സ്മാരകഹാളില്‍ വെച്ച് അന്നനിധി എന്ന പദ്ധതി ഉദ്ഘാടന കര്‍മ്മം സൊസൈറ്റി രക്ഷാധികാരിയും ഷൈക്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാനുമായ മുക്കോണി ഉസ്മാന്‍ സാഹിബ് നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഹാരിസ് തന്നാനി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പി. പി. മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സി. മൊയ്തീന്‍ കുട്ടി, പി.കെ. അബു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി. വിനോദ് കുമാര്‍, എം. കെ.ഷിബു,എം. കമറുദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. പി.എം .റഷീദ് സ്വാഗതവും, സൊസൈറ്റി ജോ:സെക്രട്ടറി സൈഫുള്ള നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്-01
വയനാട് ചാരിറ്റബിള്‍ സൊസൈറ്റി കല്‍പ്പറ്റ പള്ളിതാഴെ ശംസുല്‍ ഉലമ സ്മാരകഹാളില്‍ വെച്ച് നടത്തിയ അന്നനിധി പദ്ധതി ഉദ്ഘാടന കര്‍മ്മം സൊസൈറ്റി രക്ഷാധികാരിയും ഷൈക്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാനുമായ മുക്കോണി ഉസ്മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.
അന്നനിധി പദ്ധതി ഉദ്ഘാടനo ചെയ്തു.
