ധീര രക്തസാക്ഷികളുടെ സ്മരണയ്ക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വീൽചെയർ നൽകി

പടിഞ്ഞാറത്തറ: ധീര രക്തസാക്ഷികളായ ശുഹൈബ് ഇടയന്നൂർ, ശരത് ലാൽ, കൃപേഷ് എന്നിവരുടെ ഓർമ്മയ്ക്കായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പടിഞ്ഞാറത്തറ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ വീൽചെയറുകൾ ഡോക്ടർ ഷൗഖിന് കൈമാറി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി. കെ. വർഗീസ് . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെസ്‌വിൻ പി. ജെ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഉവൈസ് പടിഞ്ഞാറത്തറ, കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് റിഷാദ്, പടിഞ്ഞാറത്തറ പാലിയേറ്റീവ് കെയർ സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ. ടി. കുഞ്ഞബ്ദുള്ള, ജിൻസി സിസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *